SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 PM IST

കാരിയിൽ ആലിൻ കീഴ് ഒറ്റക്കോല മഹോത്സവം

ottakkolm

ചെറുവത്തൂർ: കാരിയിൽ ആലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവം 10മുതൽ 12വരെ നടക്കും. കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ ചടങ്ങുകൾക്ക് തുടക്കമാവും.രാവിലെ 9ന് പതിക്കാൽ കാവ്, കണ്ണംങ്കൈ കാവപന്തലിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. വൈകുന്നേരം എഴ് മണിക്ക് പ്രദേശത്തെ ക്ലബ്ബിലെ കലാ പ്രവർത്തകരുടെ നടന രാവ് അരങ്ങേറും.11ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന.തുടർന്ന് വിവിധ തെയ്യത്തിന്റെ തോറ്റങ്ങളുടെ പുറപ്പാട്. രാത്രി 9 ന് വർണ്ണശബളമായ തിരുമുൽ കാഴ്ച നടക്കും.തുടർന്ന് കോഴിക്കോട് മില്ലേനിയം സ്റ്റാർസ് ഗാനമേള അവതരിപ്പിക്കും. 12 ന്പുലർച്ചെ രക്തചാമുണ്ഡി അങ്കകുളങ്ങര ഭഗവതി തെയ്യക്കോലങ്ങൾ കെട്ടിയാടും.രാവിലെ വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശനം നടക്കും.അന്നദാനവുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.