തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടിക പ്രസിദ്ധീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചൽ മണ്ണാംകോണം ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ,ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം,കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന 'ചൊല്ലറിവ്' പരിപാടിയിൽ കളക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ പഞ്ചായത്തിലെ 209 പൊടിയം ബൂത്തിന്റെ കരട് വോട്ടർ പട്ടിക വാർഡ് മെമ്പർ ശ്രീദേവി സ്വീകരിച്ചു. മണ്ണാംകോണം ആദിവാസി സെറ്റിൽമെന്റിലെ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, ആധാർവോട്ടർ പട്ടിക ബന്ധിപ്പിക്കൽ എന്നിവയ്ക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു.കൂടാതെ ഗോത്രവർഗ്ഗക്കാരും നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ ഇലക്ടറർ ലിറ്ററസി ക്ലബ് അംഗങ്ങളുമായുള്ള സംവാദവും, വിവിധ കാലാപരിപാടികളും നടന്നു.കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, ജനപ്രതിനിധികൾ,ഊര് മൂപ്പന്മാർ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |