SignIn
Kerala Kaumudi Online
Thursday, 25 April 2024 4.21 PM IST

ആർ.ശങ്കർ പ്രവാസി അവാർഡും സമാധി വാർഷിക സമ്മേളനവും must

തിരുവനന്തപുരം: ആർ.ശങ്കറിന്റെ സ്മരണയ്ക്കായി ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 'ആർ.ശങ്കർ പ്രവാസി അവാർഡ്' കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി ) പ്രസിഡന്റ് കെ.കെ.ശശിധരന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രസ് ക്ലബ് ഹാളിൽ 13ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ആർ.ശങ്കറിന്റെ 50-ാമത് സമാധി വാർഷിക സമ്മേളനവും വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് എസ്.സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണവും വി.ജോയി എം.എൽ.എ അനുസ്മരണ പ്രഭാഷണവും നടത്തും. ടി.ശരത്ചന്ദ്രപ്രസാദ്, ഡോ.പ്രൊഫ.ഷാജി പ്രഭാകരൻ,ഡോ.ബിജു രമേശ് എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ കെ.എസ്. ശിവരാജൻ,ജനറൽ കൺവീനർ പി.ജി.ശിവബാബു തുടങ്ങിയവർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.ഗാനപ്രിയനും ട്രഷറർ അനിൽ പടിക്കലും സ്വാഗതസംഘം ട്രഷറർ എസ്.ഷെൻസും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.