കോഴിക്കോട് : ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ അടിസ്ഥാനമില്ലെന്നും ഇതിനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല. വി.സിമാരുടെ കാര്യത്തിൽ സുപ്രീംകോടതിയാണ് വിധി പറഞ്ഞത്. സർവകലാശാലകളിലെ നിയമനങ്ങൾ സി.പി.എമ്മുകാർ കൈയടക്കിയപ്പോഴാണ് ഗവർണർ കത്ത് നൽകിയത്. ഗവർണറോടുള്ള കോൺഗ്രസ് സമീപനം വിഷയാധിഷ്ഠിതമാണ്. ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവായ കാലത്ത് ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് സംരക്ഷിച്ചത് പിണറായി തന്നെയാണ്. ചാൻസലർ സ്ഥാനം ഒഴിയാൻ മുമ്പ് ഗവർണർ തയ്യാറായപ്പോൾ തുടരാൻ പറഞ്ഞത് മുഖ്യമന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |