SignIn
Kerala Kaumudi Online
Thursday, 25 April 2024 12.14 AM IST

വിശ്വകർമ്മ പെൻഷൻ പദ്ധതി:അപേക്ഷ ക്ഷണിച്ചു

k

തിരുവനന്തപുരം: മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.bcdd.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വകുപ്പ്, ടി.കെ.മാധവൻ മെമ്മോറിയൽ ബിൽഡിംഗ്, മുണ്ടയ്ക്കൽ, കൊല്ലം 691001 എന്ന വിലാസത്തിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിലും പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലക്കാർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കെ.ടി.വി ടവേഴ്സ് യാക്കര, പാലക്കാട് 678001 എന്ന വിലാസത്തിലും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിലും അയയ്ക്കണം. അവസാന തീയതി: നവംബർ 30. ഫോൺ: കൊല്ലം 0474-2914417, എറണാകുളം 0484-2983130, പാലക്കാട് 0491-2505663, കോഴിക്കോട് 0495-2377786.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.