കൊച്ചി: ഇടപ്പള്ളി സംഗീതോത്സവം ഈ മാസം 15 മുതൽ 24 വരെചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ നടക്കും. ഇടപ്പള്ളി സംഗീത സദസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. 18ാം വാർഷികാഘോഷ സമ്മേളനവും 145ാം മുത്തയ്യ ഭാഗവതർ ദിനാചരണവും ആദ്യ ദിനത്തിൽ നടക്കും. സംഗീതോത്സവം 15 ന് വൈകിട്ട് 6.15 ന് മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് മധുരൈ ടി.എൻ.എസ്.കൃഷ്ണ മുത്തയ്യ ഭാഗവതർ സംഗീതക്കച്ചേരി അവതരിപ്പിക്കും. ദിവസവും വൈകിട്ട് ആറിനാണ് കലാപരിപാടി.16ന് വൈകിട്ട് ആറിന് ഡോ.ചേർത്തല കെ.എൻ.രംഗനാഥ ശർമ്മ, 17ന് വിശാലാക്ഷി നിത്യാനന്ദ്, 18ന് കുമാരി സ്പുർത്തി റാവു, 19ന് പാലക്കാട് രാംപ്രസാദ്, 20ന് ഹരീഷ് ശിവരാമകൃഷ്ണൻ, 21ന് അഭിലാഷ് ഗിരിപ്രസാദ്, 22ന് ഡോ.എം.ലളിത ആൻഡ് എം.നന്ദിനി അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, 23ന് ശിവശ്രീ സ്കന്ദപ്രസാദ് , 24ന് രാമകൃഷ്ണൻ മൂർത്തിയുടെ സംഗീതകച്ചേരി എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |