തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ തൃശൂർ യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് കെ.എസ്.ആർ.ടി.സിയിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടി.എൻ.പ്രതാപൻ മുഖ്യാതിഥിയാകും. ഐ.ഒ.സി ചീഫ് ജനറൽ മാനേജർ സഞ്ജീബ് ബഹ്റ റിപ്പോർട്ട് അവതരിപ്പിക്കും. മേയർ എം.കെ.വർഗീസ് ആദ്യവിൽപ്പന നിർവഹിക്കും. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, വാർഡ് കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി, ഗുരുവായൂർ അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ.പി ഷിബു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |