SignIn
Kerala Kaumudi Online
Friday, 19 April 2024 7.23 AM IST

30 മിനിട്ട് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ: ടിവി ചാനലുകൾക്ക് മാർഗരേഖ

tv

ന്യൂഡൽഹി: ടിവി ചാനലുകൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂർ ദൈർഘ്യമുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.

പുതിയ മാർഗരേഖ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല. ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാം. ഭാഷ മാറ്റൽ,എസ്.ഡി-എച്ച്.ഡി മാറ്റം എന്നിവയ്‌ക്കും മുൻകൂർ അനുമതി ആവശ്യമില്ല. സി ബാൻഡ് ഒഴികെയുള്ള ഫ്രീക്വൻസി ബാൻഡിൽ അപ്‌ലിങ്കുചെയ്യുന്ന ടിവി ചാനലുകളുടെ സിഗ്നലുകൾ എൻക്രിപ്റ്റ് ചെയ്യണം.

ടിവി ചാനലുകളുടെ അപ്‌ലിങ്കിംഗ്,ഡൗൺലിങ്കിംഗ്,ടെലിപോർട്ടുകൾ /ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ,ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ (ഇ.എൻ.ജി) സംവിധാനങ്ങൾ, വാർത്താ ഏജൻസികളുടെ അപ്‌ലിങ്കിംഗ്,തത്സമയ പരിപാടിക്കായുള്ള താത്കാലിക അപ്‌ലിങ്കിംഗ് അനുമതികളും സുഗമമാക്കി.

മാർഗരേഖ

രണ്ടു ഡയറക്‌ടർമാരുള്ള കമ്പനികൾക്ക് അടിയന്തരസാഹചര്യത്തിൽ വ്യാവസായിക തീരുമാനങ്ങൾ എടുക്കാൻ സുരക്ഷാ അനുമതിക്കു വിധേയമായി ഒരാളെ മാറ്റാം

 ഡി.എസ്.എൻ.ജി ഒഴികെ,ഒപ്റ്റിക് ഫൈബർ,ബാഗ് ബാക്ക്,മൊബൈൽ തുടങ്ങിയ വാർത്താശേഖരണ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഇളവ്

 വാർത്താ ഏജൻസികൾക്കുള്ള ലൈസൻസ് കാലാവധി അഞ്ചുവർഷം

 ഒന്നിലധികം ടെലിപോർട്ടുകൾ/ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ചാനൽ അപ്‌ലിങ്ക് ചെയ്യാം

 ടിവി ചാനൽ/ടെലിപോർട്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി.

 കുടിശ്ശിക അടയ്‌ക്കാൻ സുരക്ഷാനിക്ഷേപങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.