SignIn
Kerala Kaumudi Online
Friday, 29 March 2024 7.55 AM IST

ഉജ്ജ്വല ബാല്യം പുരസ്കാരം നേടി ഉമ

uma
ഉമ

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത -ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാര'ത്തിന് കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനി ഉമ. എസ് ഉൾപ്പെടെ 56 കുട്ടികൾ അർഹരായി. തിരുവനന്തപുരത്തു നിന്ന് പൊതുവിഭാഗത്തിൽ ഫത്തീഹ് ഷബീറും ഭിന്നശേഷി വിഭാഗത്തിൽ ജീവ ശിവനും പുരസ്കാരത്തിന് അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ശിശുദിനത്തിൽ മന്ത്രി വീണാ ജോർജ് സമ്മാനിക്കും.

കേരളകൗമുദി കാർട്ടൂണിസ്റ്റായ ടി.കെ സുജിത്തിന്റെയും അഭിഭാഷക എം.നമിതയുടെയും മകളായ ഉമ കൊവിഡ് കാലത്ത് സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പഠിക്കാനും കൂട്ടുകാരെ പഠിപ്പിക്കാനും നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി ഉമയെ വീട്ടിൽ എത്തി അഭിനന്ദിക്കുകയും ചെയ്തു. ഈ വർഷത്തെ സംസ്ഥാന തല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കഴിഞ്ഞവർഷം കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിരുദ വിദ്യാർഥിയായ അമൽ സഹോദരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.