നോം പെൻ : ആസിയാൻ - ഇന്ത്യ, 17-ാമത് ഈസ്റ്റ് ഏഷ്യ എന്നീ ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നാളെ കംബോഡിയയിലെ നോം പെന്നിലേക്ക് തിരിക്കും. ആസിയാൻ - ഇന്ത്യ ബന്ധത്തിന്റെ 30ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഈ വർഷം ആസിയാൻ - ഇന്ത്യ സൗഹൃദ വർഷമായി ആചരിക്കുന്നു. ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ ശനിയാഴ്ചയും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഞായറാഴ്ചയും ധൻകർ പങ്കെടുക്കും.
വ്യാപാരം,നിക്ഷേപം,കണക്ടിവിറ്റി തുടങ്ങിയ വിവിധ വിഷയങ്ങൾ ധൻകർ മുന്നോട്ട് വയ്ക്കും. ഉഭയകക്ഷി ചർച്ചകളിലും ധൻകർ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇരു ഉച്ചകോടികളിലും ധൻകറിനെ അനുഗമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |