SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.08 PM IST

പാഠ്യ പദ്ധതി പരിഷ്കരണം ,​ സ്കൂൾതല ചർച്ചകൾ അവസാനഘട്ടത്തിൽ.

study

കോട്ടയം . പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ഉൾപ്പെടുത്തിയുള്ള സ്‌കൂൾതല ചർച്ചകൾ അവസാനഘട്ടത്തിൽ. വരും ദിവസങ്ങളിൽ പഞ്ചായത്ത്, ജില്ലാ തല ചർച്ചകളിൽ ലഭിക്കുന്ന വിവരങ്ങൾ ഏകീകരിച്ച് സംസ്ഥാന തലത്തലേയ്ക്ക് കൈമാറും. കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്ന വിഷയങ്ങളാണ് ചർച്ചകളിൽ ഉയരുന്നത്. തൊഴിൽ, പ്രവൃത്തി പരിചയം, റോഡ് നിയമങ്ങൾ, പരിസ്ഥിതി പരിചരണം, ദുരന്ത അഭിമുഖീകരണം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങൾ രക്ഷിതാക്കൾ കൈമാറുന്നുണ്ട്. പത്ത് വർഷമായി സംസ്ഥാനത്ത് പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരേ പുസ്തകങ്ങളാണ് കുട്ടികൾ പഠിക്കുന്നത്. പരിഷ്‌കരണത്തിൽ മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടന മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻപന്തിയിൽ നിൽക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ചാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.