SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 PM IST

ഈ വീട് പരിചയമില്ലാത്ത മലയാളികളുണ്ടോ? ഈ വീടിന്റെ തൂണിനും തുരുമ്പിനും ഓരോ കഥകൾ പറയാനുണ്ടെന്ന് രശ്മിയും ബോബനും, ആ സെലിബ്രിറ്റി താരദമ്പതികൾ പ്രണയിച്ചതും ഇവിടവച്ച് തന്നെ

സീരിയലിലൂടെയും സിനിമകളിലൂടെയും ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച താരമാണ് രശ്മി ബോബൻ. വിനോദയാത്ര, അച്ചുവിന്റെ അമ്മ, മനസിനക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. സംവിധായകനും അഭിനേതാവുമായ ബോബൻ സാമുവലാണ് നടിയുടെ ഭർത്താവ്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ സെലിബ്രിറ്റി ദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

reshmi

പരിപാടിയിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ദമ്പതികൾ മനസുതുറക്കുന്നുണ്ട്. ഷൂട്ടിംഗ് സെറ്റായ വീട്ടിൽ വച്ചാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് ദമ്പതികൾ പറയുന്നു. ഈ വീട്ടിലേക്കും രശ്മിയും ബോബനും അവതാരകയായ എലീനയെ കൊണ്ടുപോകുന്നുണ്ട്. മിക്ക സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതമാണ് ഈ വീട്. 'ഈ വീടിന്റെ തൂണിനും തുരുമ്പിനും ഓരോ കഥകൾ പറയാനുണ്ട്. ഉടക്കിലാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഈ സെറ്റിൽവച്ചാണ് ഇന്ദ്രജിത്തും പൂർണിമയും പ്രണയിച്ചത്.'- ബോബൻ പറഞ്ഞു.


'അഞ്ച് കൊല്ലം കഴിഞ്ഞിട്ട് കല്യാണം കഴിക്കാമെന്നായിരുന്നു എനിക്ക്. അപ്പോൾ ഇച്ചായൻ പറഞ്ഞു വീട്ടിൽ കല്യാണാലോചനയൊക്കെ നടക്കുകയാണ്, ഒരു മൂന്ന് വർഷത്തിനുള്ളിൽ വേണമെന്ന്.അവസാനം പിറ്റേത്തെ ആഴ്ച വീട്ടിൽ പറഞ്ഞു. വീട്ടിലറിഞ്ഞപ്പോൾ ആദ്യം സീനായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത്തിയൊന്ന് വർഷമായി.'- നടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOBAN SAMUEL, RESHMI BOBAN, ALINA PADIKKAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.