SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.25 AM IST

സാനിയ മിർസയും ഷൊയ്ബ് മാലിക്കും വേർപിരിയാൻ കാരണം ഈ പാക് മോഡലോ? ഇന്റർനെറ്റിൽ വൈറലായി അയ്ഷ ഒമർ

aysha

ഇന്ത്യൻ ടെന്നീസിലെ സൂപ്പർ താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷോയ്‌ബ് മാലിക്കും വിവാഹ മോചിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടൊപ്പം വാർത്തകളിൽ ഇടം പിടിച്ച പേരാണ് പാക് മോഡലും നടിയുമായ അയ്ഷ ഒമറിന്റെത്. സാനിയയുടെയും ഷൊയ്‌ബ് മാലിക്കിന്റെയും വിവാഹമോചനത്തിന് പിന്നിൽ അയ്‌ഷ ഒമർ ആണെന്നാണ് ഇന്റർനെറ്റിൽ പരക്കുന്ന അഭ്യൂഹം.

അയ്ഷ ഒമറും ഷോയ്‌ബ് മാലിക്കും തമ്മിലുള്ള ഫോട്ടോ ഷൂട്ട് അടുത്തുടെ വൈറലായിരുന്നു. ഈ ഫോട്ടോ ഷൂട്ടാണ് വിവാഹമോചനത്തിനുള്ള കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബോൾഡ് രംഗങ്ങളുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച് അടുത്തിടെ ഒരഭിമുഖത്തിൽ ഭാര്യ സാനിയ എന്താണ് പറഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷൊയ്‌ബിനോട് ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യത്തോട് ഷൊയ്‌ബ് കൃത്യമായി പ്രതികരിച്ചിരുന്നില്ല,​ ഇതിന് പിന്നാലെയാണ് സാനിയ ഷോയ്‌ബുമായുള്ള ബന്ധം വേർപിരിയുന്നുവെന്ന വാർത്ത പുറത്തു വന്നത്.

പാകിസ്ഥാൻ നടിയും മോഡലും യൂട്യൂബറുമായ അയ്ഷ 'കറാച്ചി സെ ലാഹോർ' (2015), 'യൽഘാർ' (2017), 'കാഫ് കങ്കണ' (2019) തുടങ്ങിയ പാകിസ്ഥാൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അയ്‌ഷ. 2015-ൽ വിജയകരമായ റൊമാന്റിക്-കോമഡി ചിത്രമായ കറാച്ചി സെ ലാഹോറിലൂടെയാണ്നാ യികയായി അരങ്ങേറ്റം കുറിച്ചത്.


വിവാഹ മോചന വാർത്തകളെക്കുരിച്ച് സാനിയയോ ഷൊയ്ബോ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. രസകരമായ കാര്യം, അവർ ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ പരസ്പരം പിന്തുടരുന്നു എന്നതാണ്. അടുത്തിടെ സാനിയ തന്റെ മകനുമൊത്തുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും "ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ എന്നെ നയിക്കുന്ന നിമിഷങ്ങൾ " എന്ന് കുറിച്ചിരുന്നു.

"തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു?" എന്നെഴുതിയ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും അവൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തു. നേരത്തെ ഷോയിബ് മാലിക്കിനൊപ്പം ദുബായിലെ പാം ജുമൈറയിലെ വില്ലയിലായിരുന്നു സാനിയ, എന്നാൽ അടുത്തിടെ ദുബായിലെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.


മറ്റൊരു രസകരമായ കാര്യം, പാകിസ്ഥാൻ ക്രിക്കറ്റ് ഷോയായ 'ആസ്ക് ദി പവലിയൻ' എന്ന ഷോയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഷോയ്ബിനോട് സാനിയയുടെ ടെന്നീസ് അക്കാദമികളുടെ ലൊക്കേഷനെക്കുറിച്ച് വഖാർ യൂനിസ് ചോദിച്ചതാണ്. അക്കാദമികളെ കുറിച്ച് തനിക്ക് കാര്യമായൊന്നും അറിയില്ലെന്ന് ഷൊയ്ബ് മറുപടി നൽകി. ഷോയിബിന്റെ പ്രതികരണം വഖാർ യൂനിസിനെ അത്ഭുതപ്പെടുത്തിയിരുന്നു.

അതേസമയം, സാനിയയും ഷൊയ്ബും ബന്ധം വേർപെടുത്താനുള്ള നിയമനടപടികൾ ആരംഭിച്ചതായാണ് സൂചന നിയമപരമായ നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും വേർപെട്ടാണ് കഴിയുന്നതെന്നും താരങ്ങളുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANIA MIRZA, SHOIAB MALIK, AYISHA OMAR, ATSHA OMAR, CRICKET, PAK CRICKET, PAKISTAN, TENNIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.