SignIn
Kerala Kaumudi Online
Thursday, 25 April 2024 8.27 PM IST

നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

photo

പഴയങ്ങാടി:നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപത്ത് കാർ നിയന്ത്രണം വിട്ട് ഇരുപത് അടിയോളം താഴ്ചയിലേക്കുള്ള വയലിൽ മറിഞ്ഞു.കാർ ഓടിച്ച യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.ഇന്നലെ ഉച്ചയോടെയാണ് അപകടം. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് കയറുന്ന ഭാഗത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. അതിയിടത്തെ മെക്കാനിക്കൽ എൻജിനീയറായ ആദിത്യൻ (25) അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. കാറിന്റെ ഗ്ലാസ് പൊളിച്ചാണ് പുറത്തു കടക്കാനായത്. പാലോട്ടുകാവ് റോഡ് ഇടുങ്ങിയതും വീതി കുറഞ്ഞതുമാണ് അപകടത്തിന് കാരണമായത്. റോഡിന് പാർശ്വഭിത്തിയും സംരക്ഷണവേലിയും നിർമ്മിക്കണമെന്ന ആവശ്യത്തിന് നിർമ്മാണ സമയത്ത് തന്നെ ആവശ്യമുയർന്നെങ്കിലും അശാസത്രിയമായ റോഡ് നിർമ്മാണത്തിൽ നിരവധി അപകടങ്ങളാണ് ഈ മേഘലയിൽ നടന്നുവരുന്നത് എന്ന് നാട്ടുകാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.