കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, ഗിനിയിലെ ഇന്ത്യൻ ഹൈകമ്മിഷണർ, നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ എന്നിവർക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു. എത്രയും പെട്ടെന്ന് മുഴുവൻ നാവികരുടെയും മോചനം സാദ്ധ്യമാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |