കൊച്ചി: പ്രതിരോധമേഖലയുടെ സ്വകാര്യവത്കരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ കൊച്ചി നാവികത്താവളത്തിന് മുന്നിൽ പ്രതിഷേധസംഗമം നടത്തി.
പ്രതിഷേധസംഗമം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ്.സജികുമാർ, ബി.എം.എസ് കൊച്ചി മേഖലാ പ്രസിഡന്റ് ആർ.രത്നമാല, മേഖലാ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, വി.ടി.സുനിൽകുമാർ, കിഷോർ കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |