മുംബയ്: ഹിന്ദി ടി.വി സീരിയലുകളിലെയും ഷോകളിലെയും നിറസാന്നിദ്ധ്യമായ നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. ഏക്ത കപൂർ നിർമ്മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്തെത്തിയത്. 2001ൽ മംമ്താ ആൻഡ് ഖുസും എന്ന ടി.വി ഷോയിലൂടെ സിദ്ധാന്ത് ശ്രദ്ധിക്കപ്പെട്ടു. സമീൻ സേ ആസ്മാൻ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളിലും വേഷമിട്ടു. 2007ലെ ഇന്ത്യൻ ടെലി പുരസ്കാരം നേടിയിട്ടുണ്ട്. സിദ്ദി ദിൽ മാനേ നാ എന്ന ഷോയിലാണ് ഒടുവിൽ പങ്കെടുത്തത്. മോഡലായ അലേഷ്യ റാവത്താണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |