SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.16 PM IST

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് പുതിയ ഡി.ഡി.ഇ മാർ, 10 ഡി.ഇ.ഒ മാർ

ee

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെയും (എ.ഇ.ഒ) പ്രധാന അദ്ധ്യാപകരെയും ഡി.ഇ.ഒ മാരാക്കി ഉയർത്തി. തിരുവനന്തപുരം ഡി.ഡിയായിരുന്നസി.കെ. വാസുവിനെ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലം മാറ്റി. ആലുവ ഡി.ഇ.ഒ കൃഷ്ണകുമാർ ഡി.സിയാണ് ഇനി തിരുവനന്തപുരം ഡി.ഡി.

ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓമന എം.പി.യെ വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യു.ഐ.പി)യായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കും നിയമിച്ചു. തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ്. ഫോർ ഡഫിലെ പ്രഥമാദ്ധ്യാപിക സുജാത ജോർജിനെ ഐ.ഇ.ഡി. സ്‌പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഐ.ഇ.ഡി. സ്‌പെഷ്യൽ എഡ്യുക്കേറ്ററായി നിയമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.