തിരുവനന്തപുരം : വ്യോമസേനയിൽ അഗ്നിവീരരായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി അവിവാഹിതരായ ഇന്ത്യ/ നേപ്പാൾ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഈമാസം 23ന് വൈകിട്ട് അഞ്ച് വരെ https://agnipathvayu.cdac.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം. 2002 ജൂൺ 27നും 2005 ഡിസംബർ 27നും മദ്ധ്യേ ജനിച്ചവർക്കാണ് അവസരം. കുറഞ്ഞത് 50 ശതമാനം മാർക്കോടെയുമുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷിന് പ്രത്യേകമായി 50 ശതമാനവും വേണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ https://indianairforce.nic.in , https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ പ്രക്രിയ, അഡ്മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി 110010 (ഫോൺ നമ്പർ 01125694209/ 25699606, ഇമെയിൽ: casbiaf@cdac.in) എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 02025503105/ 02025503106 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സഹായത്തിനായി കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായി ബന്ധപ്പെടാം. 0484 2427010/ 9188431093
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |