ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച നാനാദപ്രഭു കെംപെഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. തുടർന്ന് കെംപെഗൗഡ പ്രതിമയുടെ പാദങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. 108 അടി ഉയരമുള്ള വെങ്കല പ്രതിമയ്ക്ക് 220 ടൺ ഭാരമുണ്ട്. പ്രതിമയിലെ വാളിന്റെ ഭാരം നാല് ടണ്ണാണ്. ബംഗളൂരു നഗരത്തിന്റെ സ്ഥാപകനാണ് കെംപെഗൗഡ.
വേൾഡ് ബുക്ക് ഒഫ് റെക്കർഡ്സ് അനുസരിച്ച് ഒരു നഗരസ്ഥാപകന്റെ ആദ്യത്തേതും ഉയരമുള്ളതുമായ വെങ്കല പ്രതിമയാണിത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളപ്പിലെ 23 ഏക്കർ ഹെറിറ്റേജ് പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രശസ്ത ശില്പിയും പത്മഭൂഷൺ അവാർഡ് ജേതാവുമായ രാം വന്ജി സുതാറാണ് 84 കോടി രൂപ ചെലവിൽ പ്രതിമ രൂപകല്പന ചെയ്തത്. ഗുജറാത്തിൽ സ്റ്റാച്യു ഒഫ് യൂണിറ്റി, ബംഗളൂരുവിലെ വിധാന സൗധയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയും സുതാർ നിർമ്മിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |