പത്തനംതിട്ട : അബാൽ മേൽപ്പാലത്തിന്റെ 64 പൈലിംഗ് പൂർത്തിയായി. ഇനി 28 എണ്ണം മാത്രമാണുള്ളത്. ആകെ 92 പൈലിംഗ് ആണ് പൂർത്തിയാകേണ്ടത്. നിലവിൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ നടക്കുകയാണ്. പതിനെട്ട് മാസമാണ് അബാൻ മേൽപ്പാലം പൂർത്തിയാക്കാനുള്ള കാലാവധി. ഇത് 2023 ജൂണിൽ അവസാനിക്കും. അഞ്ചര മീറ്റർ സർവീസ് റോഡ് നാലര മീറ്ററായി കുറച്ചിട്ടുണ്ട്. 611.8 മീറ്റർ ആണ് മേൽപ്പാതയുടെ മാത്രം നീളം. മഴയായതിനാൽ പണി നിലയ്ക്കുമോയെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം മഴയായതിനാൽ പണിയിൽ ഇടയ്ക്കിടെ തടസമുണ്ടാകുന്നുണ്ട്. മഴ സമയത്ത് മെഷീനുകൾ പ്രവർത്തിക്കാൻ കഴിയാത്തത് പൈലിംഗ് ജോലിയെ ബാധിച്ചേക്കും. ജില്ലാ ആസ്ഥാനത്തെ ആദ്യമേൽപ്പാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. 611.8 മീറ്റർ ആണ് മേൽപ്പാലത്തിന്റെ നീളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |