ഇലവുംതിട്ട: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട അയത്തിൽ മംഗലസേരിൽ വീട്ടിൽ അരവിന്ദിനെയാണ് (37) പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പത്തനംതിട്ട ടൗണിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വനിതാ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടിപ്പർ ഡ്രൈവറാണ് പ്രതി. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |