കൊല്ലം: കേരള പ്രവാസി സംഘത്തിന്റെ പ്രവാസി മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ മൂന്നിടത്ത് സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു. നാളെ വൈകിട്ട് 5ന് ഓച്ചിറയിൽ എത്തുന്ന ജാഥ ബൈക്കുകളുടെ അകമ്പടിയോടെ ഭരണിക്കാവിലെത്തിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ യോഗം ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 9ന് അയത്തിലിൽ സ്വീകരണയോഗം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പങ്കെടുക്കും. 11ന് നിലമേലിൽ നടക്കുന്ന സ്വീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി സുദേവൻ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം.ശശിധരൻ, സെക്രട്ടറി നിസാർ അമ്പലംകുന്ന്, ട്രഷറർ സി.അജയകുമാർ, ജോ.സെക്രട്ടറി എ.ആൽഫ്രഡ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |