ഗുരുവായൂർ : സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂർ ടൗൺ ഹാളിലെ സെക്കുലർ ഹാളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് 'മതേതരത്വം, ജനാധിപത്യം ഭരണഘടനയുടെ ഉള്ളടക്കവും അനുഭവങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാർ പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.എം.സി.ഡബ്ലു.എഫ് സംസ്ഥാന പ്രസിഡന്റ് കെ.ജി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. പി.കെ രാജേശ്വരൻ, നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, എ.എം ഷഫീർ, സി.വി ശ്രീനിവാസൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |