കൊല്ലം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 15ന് രാവിലെ 10ന് പോരുവഴി ഗ്രാമപഞ്ചായത്തിൽ മന്ത്റി ജെ.ചിഞ്ചുറാണി നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. 15 മുതൽ ഡിസംബർ 8 വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലായി യജ്ഞം പൂർത്തീകരിക്കും. നാല് മാസവും അതിന് മുകളിലും പ്രായമുള്ള മുഴുവൻ പശു, എരുമ വർഗത്തിലുള്ള ഉരുക്കളെയും കുത്തിവയ്പിന് വിധേയമാക്കുകയാണ് ലക്ഷ്യം. 140 സ്ക്വാഡുകൾ ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. വാക്സിനേഷനോടൊപ്പം ഇയർടാഗ് ചെയ്ത് ഹെൽത്ത് കാർഡ് നൽകുമെന്നും സേവനം സൗജന്യമാണെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.അനിത, ഡെപ്യൂട്ടി മൃഗ സംരക്ഷണ ഓഫീസർ ഡോ.പ്രിയ, ചീഫ് വെറ്റിനറി ഓഫീസർ ഡോ.അനന്തകൃഷ്ണൻ, ഡോ.ഗീതാകുമാരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |