കൊല്ലം: കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി 17, 18, 19 തീയതികളിൽ ഓർത്തോവിഭാഗം ഒ.പിയിൽ ഓർത്തോപീഡിക് ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി ശസ്ത്രക്രിയ മേധാവി ഡോ. ദിലീപ്, ഡോ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാകും. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അസ്ഥികളുടെ സൗജന്യ ബലക്ഷയ പരിശോധന നടത്തും. അപകടത്തെ തുടർന്ന് ഇടുപ്പെല്ലിനുണ്ടായ പരിക്ക്, കൈകാലുകളിലെ വളവ്, തോൾ സംബന്ധമായ വേദന, ലിഗ്മെന്റ് ഇൻജുറി, ഓസ്റ്റിയോ ആർത്രൈറ്റിസ്, തേയ്മാനം, കഴുത്ത് വേദന, നടുവേദന, കൈ കാൽ വേദന, മുട്ടുവേദന, തോളിലെ വേദന, ബലക്ഷയം മുതലായവയുള്ളവർക്ക് ക്യാമ്പ് പ്രയജോനപ്രദമായിരിക്കുമെന്ന് ഓർത്തോപ്പീടിക് സർജറി വിഭാഗം മേധാവി ഡോ.ദിലീപ്, പി.ആർ.ഒ രാജീവ്, ഹെൽത്ത് കെയർ പ്രമോഷൻ മാനേജർ വിവേക് കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9400026078, 0474 2538000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |