പത്തനംതിട്ട: 100 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചിട്ടി ഫണ്ട് ഉടമയും കുടുംബവും പിടിയിൽ. പത്തനംതിട്ടയിൽ പിആർഡി ചിട്ടിഫണ്ട് ഉടമയായ ഡി ആർ അനിൽകുമാർ, ഭാര്യ ഗീത, മകൻ അനന്ത വിഷ്ണു എന്നിവരാണ് പിടിയിലായത്. കോയിപ്രം പൊലീസാണ് അറസ്റ്റ് ചെയ്തത്. 130 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചത്. നിലവിൽ 30 പരാതികളിലാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |