കോട്ടയം . ഡിസംബർ 15 മുതൽ നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്ന എട്ടാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം മാമൻമാപ്പിള ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉത്പന്നങ്ങൾ പരിചയപ്പെടുന്നതിനും കുടുംബശ്രീ വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്കും മേള ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സരസ് മേളയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷയായി. സരസ് തീം മ്യൂസിക് ഓഡിയോ പ്രകാശനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. സമ്മാന കൂപ്പണിന്റെ ആദ്യ വില്പന നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |