SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.30 AM IST

ധബാരി ക്യുരുവി ഇന്ത്യൻ പനോരമയിൽ

mm

ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്‌ത ധബാരി ക്യുരുവി ഗോവയിൽ നടക്കുന്ന 53 -ാംമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ലോകത്തിൽ തന്നെ ആദ്യമായി ഗോത്ര വർഗക്കാർ മാത്രം അഭിനയിച്ച ഫീച്ചർ ചിത്രം എന്ന വിശേഷണത്താൽ ശ്രദ്ധേയമായ ധബാരി ക്യുരുവി ഐ.എഫ്.എഫ്.ഐ യിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു.

ഇരുള ഭാഷയിൽ ഒരുക്കിയ ചിത്രത്തിൽ ഇരുള വിഭാഗക്കാർ തന്നെയാണ് പ്രധാന വേഷങ്ങളിൽ.ആദിവാസി പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന അട്ടപ്പാടിയിൽ ചിത്രീകരിച്ച ചിത്രത്തിൽ മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ കഥ പ്രിയനന്ദനൻ തന്നെയാണ്. മകൻ അശ്വഘോഷാണ് ഛായാഗ്രഹണം. അജിത് വിനായക ഫിലിംസും ഐവാസ് വിഷ്വൽ മാജിക്കും ചേർന്നാണ് നിർമാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.