കണ്ണൂർ: ഇരുപത്തി ഒന്നാമത് ജില്ലാ ആം റസ്ലിംഗ് ചാമ്പ്യൻഷിപ്പ് 27 ന് കണ്ണൂർ തളാപ്പ് മിക്സഡ്യു .പി സ്കൂളിൽ വെച്ച് നടത്താൻ ജില്ലാ പ്രസിഡന്റ് കെ.പ്രമോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ആം റസ്ലിംഗ് അസോസിയേഷൻ യോഗം തീരുമാനിച്ചു.
ജൂനിയർ ,യൂത്ത് ,സീനിയർ ,മാസ്റ്റേഴ്സ് ,അംഗ പരിമിതർ എന്നീ വിഭാഗങ്ങളിലായിരിക്കും മൽസരം. ഭാര നിർണ്ണയം രാവിലെ 7.30 മണിക്ക് ആരംഭിക്കും.അസോസിയേഷനിൽ പുതിയ ക്ലബ്ബുകൾക്ക് അംഗത്വം നൽകുന്നതിന് 2000 രൂപയും പുതുക്കുന്നതിന് 500 രൂപയും സ്കൂൾ ,കോളേജ് ക്ലബ്ബുകൾക്ക് അംഗത്വം നൽകുന്നതിന് 1000 രൂപയും പുതുക്കുന്നതിന് 500 രൂപയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രവേശന ഫീസ്ഒരിനത്തിൽ 200 രൂപയും രണ്ടിനത്തിൽ 300 രൂപയും അടക്കേണ്ടതാണ്.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ പത്ത് ദിവസം മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8589005628, 9746881297.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |