SignIn
Kerala Kaumudi Online
Friday, 29 March 2024 5.17 PM IST

അക്ഷയിന്റെ സ്റ്റാമ്പ് തിളങ്ങും ശിശുദിനത്തിൽ

stamp

തിരുവനന്തപുരം: ബാലരാമപുരം സ്വദേശിയും നസറത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയുമായ വി.എ.അക്ഷയ്ക്ക് ഈ ശിശുദിനം ഏറെ പ്രിയപ്പെട്ടതാണ്. 2022ലെ ശിശുദിന സ്റ്റാമ്പായി സംസ്ഥാന ചൈൽഡ് വെൽഫയർ കൗൺസിൽ തിര‌ഞ്ഞെടുത്തത് പന്ത്രണ്ടാം ക്ളാസുകാരനായ അക്ഷയുടെ ചിത്രമാണ്. ശിശുദിന പരിപാടികളിൽ അക്ഷയിനെയും സ്കൂളിനെയും അനുമോദിക്കും. സംസ്ഥാനവ്യാപകമായി നടത്തിയ മത്സരത്തിൽ അഞ്ഞൂറോളം ചിത്രങ്ങളിൽ നിന്നാണ് അക്ഷയിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.എല്ലാ വർഷവും ശിശുദിനത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും വില്പന നടത്താൻ സ്റ്റാമ്പ് പുറത്തിറക്കാറുണ്ട്. ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ഈ വർഷത്തെ ആശയം. ലഹരിയുടെ ഉപയോഗം ഒരു മനുഷ്യന്റെ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളും സ്കൂൾ കുട്ടികളുടെ ചെറുത്തു നിൽപ്പുമാണ് അക്ഷയുടെ ചിത്രം. ബാലരാമപുരം മുരുക ഭവനത്തിൽ പി.വിജയകുമാർ, ജെ.അനിത ദമ്പതികളുടെ ഏക മകനാണ് അക്ഷയ്. ചിത്രരചനയിൽ മാത്രമല്ല, പഠനത്തിലും അക്ഷയ് മിടുക്കനാണ്. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി ആചരണത്തിന്റെ ഭാഗമായി നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കൈയിൽ നിന്ന് ആദ്യമായി ലഭിച്ച സമ്മാനം നിധി പോലെ അക്ഷയ് സൂക്ഷിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.