തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേന്തി ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു അരുൾ പ്രകാരം വിവാഹം നടന്നു.ചെറുവയ്ക്കൽ രാജേന്ദ്രവിലാസത്തിൽ വി.അനിൽ കുമാറും,പൂവാർ തിരുപുറത്ത് അനുഭവനിൽ എൽ.ശാന്തയുമായുള്ള വിവാഹം ഗുരുമന്ദിരം ശാന്തി കിരൺ കുമാറിന്റെ കാർമ്മികത്വത്തിൽ നടന്നു.നിലയം രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ് കെ. ഏബ്രഹാം,സെക്രട്ടറി ടി. ശശിധരൻ കോൺട്രാക്ടർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, പി.ശശിബാലൻ, മോഹനൻ കല്ലംപള്ളി, എസ്. അനിൽ കുമാർ പപ്പൻ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |