SignIn
Kerala Kaumudi Online
Saturday, 20 April 2024 2.07 AM IST

മെഗാ ജോബ് ഫെയറിൽ 185 ഉദ്യോഗാർത്ഥികൾക്ക് നിയമനം

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വുമണിൽ നടത്തിയ മെഗാ ജോബ് ഫെസ്റ്റിൽ 185 ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹനദാസ് ഉദ്ഘാടനം ചെയ്‌തു. ജോബ് ഫെയറിൽ റീജിയണൽ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാധിക.ആർ അദ്ധ്യക്ഷയായി. നെയ്യാറ്റിൻകര സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ത്രിഭുവനരാജ്,എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.അബ്ദുൾ റഹിമാൻ,എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ്ടെക്നോളജി പ്രിൻസിപ്പൽ ഡോ.ജയമോഹൻ.ജെ,സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ബൈജു ചന്ദ്രൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റോസ്‌മേരി.എൽ.ജെ തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ നാല്പതോളം തൊഴിൽദായകരും രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികളുമാണ് പങ്കെടുത്തത്. 2189 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1053 ഉദ്യോഗാർത്ഥികളെ വിവിധ സ്ഥാപനങ്ങളിൽ ഷോർട്ട് ലിസ്റ്റ് ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.