തിരുവനന്തപുരം: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൂടുതൽ ഊന്നൽ നൽകി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സർവകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. മീരാൻ മാലുക്ക് മുഹമ്മദ്, കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്ടർ ഡോ. എം.എ. കരിം, മുൻ ചീഫ് എൻജിനിയർ അബ്ദുൾ അസീസ്,ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ പ്രൊഫ.എം.കെ.അബ്ദുൽ മജീദ്, നിയമവകുപ്പ് മുൻ അഡിഷണൽ സെക്രട്ടറി അബ്ദുൾ ഹക്കീം, വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ.കെ.വൈ.മുഹമ്മദുകുഞ്ഞ്,സുരഭി മുൻ ചെയർമാൻ അഹമ്മദ്കുട്ടി എന്നിവരെ ആദരിച്ചു. ഇ.എം.നജീബ്,അഡ്വ.അബ്ദുൽ ഖരീം,പി.എസ്.അബ്ദുമുൻ ലത്തീഫ്,എ.ഖാജാമുഹമ്മദ്,ഡോ.കായംകുളം യൂനുസ്, തെന്നൂർ ഹംസ,മരക്കട സലീം,കടയറ നദീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |