തൃശൂർ: ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷന് അത്യാധുനിക കെട്ടിടം. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് 14,000 ചതുരശ്ര അടി വിസ്തൃതിയിൽ, നവീന സൗകര്യങ്ങളോടെ, മൂന്ന് നിലകളിലായിട്ടായിരിക്കും കെട്ടിടം ഉയരുക. 3.5 കോടിയാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഒന്നാം ഘട്ട നിർമ്മാണത്തിനായി പി.ബാലചന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചു. നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക പിന്നീട് വകയിരുത്തുമെന്ന് അദ്ധ്യക്ഷനായ എം.എൽ.എ അറിയിച്ചു. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി. ഡിവിഷന്റെ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിജു കെ.സ്റ്റീഫൻ, എ.സി.പി കെ.കെ.സജീവ്, ഈസ്റ്റ് സി.ഐ പി.ലാൽകുമാർ തുടങ്ങിയവരും പങ്കെടുത്തു. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയ രഞ്ജിത്, ചിത്ര എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |