തിരുവനന്തപുരം:ബോഡി ഷെയ്മിംഗ് നടത്തിയയാൾക്ക് ചുട്ട മറുപടി നൽകി മന്ത്രി വി.ശിവൻകുട്ടി.കഴിഞ്ഞ ദിവസം മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലിട്ട പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ 'സഖാവേ വയറ് അൽപ്പം കുറയ്ക്കണം' എന്ന് കമന്റിട്ടയാൾക്ക് മന്ത്രി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. 'ബോഡി ഷെയ്മിംഗ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്.എല്ലാവരുടേതുമാണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത് ' എന്നായിരുന്നു മന്ത്രി നൽകിയ മറുപടി.സംഭവം വൈറലായതോടെ ക്ഷമാപണവുമായി യുവാവ് രംഗത്തെത്തി.
'വയറു കുറയ്ക്കണം എന്നത് ബോഡി ഷെയ്മിംഗായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്.താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്.താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്' എന്നായിരുന്നു മന്ത്രിയുടെ മറുപടിക്ക് യുവാവിന്റെ കമന്റ്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |