തിരുവനന്തപുരം: ഗവർണർക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാൽ നല്ലതാണെന്നും താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച പി.കെ. കൃഷ്ണദാസിന്റെ ആരോപണം കള്ളമാണ്. നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ബി.ജെ.പി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പാകിസ്ഥാനുമായി ചേർന്ന് സി.പി. രാമസ്വാമി അയ്യർ ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ചതിന് ചരിത്രപരമായ തെളിവുകളുണ്ട്. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുമ്പോൾ അരിയുടെ പ്രശ്നം മാത്രമാണ് ഉണ്ടാവുക എന്നും അത് പാകിസ്ഥാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യാൻ സംവിധാനമൊരുക്കാമെന്നും സി.പി. രാമസ്വാമി അയ്യർ പറഞ്ഞത് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും ശിവൻകുട്ടി പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |