കോഴിക്കോട് : സ്തുതി പാടുന്നവരെ ചാൻസലർമാരാക്കാൻ നീക്കം നടക്കുകയാണെന്നും ഗവർണർ -സർക്കാർ പോരിൽ സർവകലാശാലകളുടെ പേരും പെരുമയും നഷ്ടമായെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പി.എസ്.സിയിൽ അനധികൃത നിയമനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പിൻവാതിൽ നിയമനം തുടങ്ങി സഖാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളായി സർക്കാർ സംവിധാനങ്ങൾ മാറി. നരേന്ദ്രമോദിയും പിണറായി വിജയനും ഏകാധിപതികളാണ്. ജനവികാരം ഉൾക്കൊള്ളാത്ത ഇരുവരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |