SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 AM IST

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വൈകും

indian-parliament

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ ഏഴു മുതൽ 29 വരെ നടത്തുമെന്ന് സൂചന. സാധാരണ നവംബർ അവസാനവാരം മുതൽ ഡിസംബർ അവസാന വാരം വരെയാണ് ശൈത്യകാല സമ്മേളനം.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മറ്റും പങ്കെടുക്കേണ്ടതിനാലാണ് പാർലമെന്റ് സമ്മേളനം നീട്ടുന്നത്. 2017ലും ഗുജറാത്ത് തിരഞ്ഞെടുപ്പ് മൂലം ശൈത്യകാല സമ്മേളനം നീട്ടിയിരുന്നു. രാജ്യസഭ അദ്ധ്യക്ഷനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറുടെ അരങ്ങേറ്റം ശൈത്യകാല സമ്മേളനത്തിലാണ്. കോൺഗ്രസ് അദ്ധ്യക്ഷനായതിനെ തുടർന്ന് രാജിവച്ച മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് പകരം പുതിയ രാജ്യസഭാ പ്രതിപക്ഷ നേതാവ് വരും.

അതേസമയം ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാൽ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN PARLIAMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.