പത്തനാപുരം: മഞ്ഞക്കാല രജി സ്മാരക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും പഴഞ്ഞിക്കടവ് വാട്സ് ആപ്പ് കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ പറങ്കിമാംമുകൾ ഹിൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അനന്ദു പിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. എം.സജി സ്വാഗതവും ഡി .പി. ശ്രീകുമാർ പരിപാടി വിശദീകരണവും നടത്തി. വാർഡ് മെമ്പർമാരായ ജോസ് കുട്ടി, ജീബി മോൾ ബിജു,ആർ.രാധാകൃഷ്ണൻ നായർ , ശ്രീജിത്ത്, അനീഷ് രാജ്, സുരേഷ് കുമാർ, ആശിഷ് ടി.ജോർജ് , അനുരൂപ് ഡാനിയേൽ , പ്രകാശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി നിതിൻ തോമസ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |