പുനലൂർ : അച്ചൻ കോവിലിൽ വീട്ടിനുള്ളിൽ കയറിയ കാട്ടുപന്നി ഗൃഹനാഥയെ കുത്തി പരിക്കേൽപ്പിച്ചു . ആര്യങ്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റായ അച്ചൻകോവിൽ സുരേഷ് ബാബുവിന്റെ ഭാര്യ പത്മവിലാസത്തിൽ അശ്വതി( 51 )യ്ക്കാണ് പരിക്കേറ്റത്. വലതു കാലിന് മാരകമായി പരിക്കേറ്റ അശ്വതിയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യയോടെ വീടിനുള്ളിലെ ഹാളിൽ ഭർത്താവിനൊപ്പം കസേരയിൽ ഇരിക്കുകയായിരുന്നു അശ്വതി. ഹാളിൽ നിന്ന് ഭർത്താവ് മറ്റൊരു മുറിയാൽ കയറുന്നതിനിടെ അപ്രതീക്ഷിതമായി വീട്ടിനുള്ളിൽ കയറിയ കാട്ടുപന്നി ഗൃഹനാഥയുടെ വലത് കാലിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഫർണീച്ചറുകൾ തട്ടി മറിച്ചിട്ട ശേഷം കാട്ടുപന്നി വീടിന്റെ ചവിട്ടുപടികളിലൂടെ രണ്ടാമത്തെ നിലയിൽ കയറി. അപ്പോൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയ സുരേഷ് പരിക്കേറ്റ ഭാര്യയുമായി മറ്റൊരു മുറിയിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഓടി കൂടിയ നാട്ടുകാരും ചേർന്ന് അശ്വതിയെ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |