ദോഹ: ഫിഫ ലോകകപ്പിനെ വരവേൽക്കാനും ഖത്തറിന്റെ ഒരുക്കങ്ങളെ അഭിനന്ദിക്കാനും ഇന്ത്യൻ പ്രവാസി ഫോറമായ ഏനാമാവ് കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷൻ (ഇ.കെ.ഡബ്ല്യു.എ) കോർണിഷിൽ ഘോഷയാത്ര സംഘടിപ്പിച്ചു.
അഞ്ഞൂറിലധികം പേർപങ്കെടുത്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) ജനറൽ സെക്രട്ടറി ടി.എസ് ശ്രീനിവാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഖത്തർ ഫുട്ബോൾ ടീമിന്റെ ജേഴ്സിയണിഞ്ഞ് ഫോറം അംഗങ്ങൾ ഫ്ലാഗ് പ്ലാസയിൽ നിന്ന് കോർണിഷ് റോഡിലേക്ക് മാർച്ച് ചെയ്തപ്പോൾ പ്രദേശവാസികളും ഒപ്പം ചേർന്നു. ഫോറം പ്രസിഡന്റ് റഷീദ് ഖാലിദ് , മുനീർ അബു, മുഹമ്മദ് റഫി, സഫീർ സിദ്ദിഖ്, പി.എച്ച്.റഷീദ്, അനസ് ഹമീദ്, കെ.എസ്.മഷൂദ്, സബീന അബ്ദുൽ അസീസ്, റസിയ അൽത്താഫ്, അൻസിജ മുഷ്താഖ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |