സോൾ: ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റ് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ ടോട്ടൻഹാം താരം സൺ ഹ്യൂഗ് മിന്നിനെക്കൂടി ഉൾപ്പെടുത്തി ഖത്തർ ലോകകപ്പിനുള്ള ദക്ഷിണ കൊറിയൻ ടീമിനെ പ്രഖ്യാപിച്ചു. സണ്ണുമായും ടോട്ടൻഹാം മെഡിക്കൽ ടീമുമായി ബന്ധപ്പെട്ട ശേഷമാണ് പ്രധാന പരിശീലകൻ പൗലോ ബെന്റോ സൂപ്പർ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. അതേസമയം ടീമിലുണ്ടെങ്കിലും സണ്ണിന് ആദ്യ റൗണ്ടിൽ കളിക്കാനാകുമെന്ന് ഉറപ്പില്ല. നോക്കൗട്ടിലെത്തിയാൽ സണ്ണിന്റെ ചിറകിൽ പറക്കാമെന്നാണ് കൊറിയയുടെ പ്രതീക്ഷ. ഗ്രൂപ്പ് എച്ചിൽ 24ന് ഉറുഗ്വെയ്ക്ക് എതിരെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. ഘാനയും പോർച്ചുഗലുമാണ് ഗ്രൂപ്പിലുള്ള മറ്റുടീമുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |