തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികളെ വ്യവസായവുമായി ബന്ധിപ്പിക്കുന്നതിന് സാങ്കേതിക സർവകലാശാലയും നിസാൻ ഡിജിറ്റലുമായി ചേർന്നു നടത്തുന്ന കാമ്പസ് കണക്ട് പരിപാടിക്ക് തുടക്കമായി. ഇതിനുള്ള ധാരണാപത്രം കൈമാറി.ടെക്നോപാർക്കിലെ നിസാൻ ഡിജിറ്റൽ ഇന്ത്യയുടെ ഒഫീസിൽ നടന്ന ചടങ്ങ് ജപ്പാൻ കോൺസുൽ ജനറൽ റ്റാഗ മസയുക്കി ഉദ്ഘാടനം ചെയ്തു.സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.പി കെ ബിജു,ഡോ.വിനോദ് കുമാർ ജേക്കബ്,നിസാൻ മോട്ടോർ ലിമിറ്റഡ് ജനറൽ മാനേജർ കെഞ്ചി മിനാമി,നിസാൻ ഡിജിറ്റൽ ഇന്ത്യ എച്ച്.ആർ മാനേജർ ജൽജീത് നാരായണൻ,സാങ്കേതിക സർവകലാശാല ഡീൻ റിസർച്ച് ഡോ.ഷാലിജ് പി.ആർ,എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |