തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണിക്കുന്നു.50,000രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.2021 മാർച്ച് 31ന് ശേഷം പ്രസിദ്ധീകരിച്ച കാവ്യ സമാഹാരങ്ങളാണ് പരിഗണിക്കുന്നത്.2022 ഡിസംബർ 31ന് 45 വയസ് തികയാത്ത യുവ കവികൾക്ക് നേരിട്ടോ പ്രസാധകർ/ആസ്വാദകർ വഴിയോ സമാഹാരങ്ങൾ അയക്കാം.കാവ്യസമാഹാരങ്ങളുടെ മൂന്നു കോപ്പികൾ 2022 ഡിസംബർ 31ന് മുമ്പ് കൺവീനർ,ആശാൻ യുവകവി പുരസ്കാര സമിതി ആശാൻ മെമ്മോറിയൽ അസോസിയേഷൻ,കായിക്കര പി.ഒ തിരുവനന്തപുരം 695307 എന്ന വിലാസത്തിൽ ലഭ്യമാക്കണം.ആശാന്റെ 151-ാം ജന്മദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |