കൊല്ലം: പൊതുമരാമത്ത് പണികൾക്കായി സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച പ്രതികളെ കിളികൊല്ലൂർ പൊലീസ് പിടികൂടി. മങ്ങാട്, ശാസ്താനഗർ, ചിറ്റുവളളി പടിഞ്ഞാറ്റതിൽ നിസാർ (24), മങ്ങാട്, ചിറ്റുവള്ളി പടിഞ്ഞാറ്റതിൽ ശരത്ത് വിജയൻ(24) എന്നിവരാണ് പിടിയിലായത്. പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ജീവകുമാർ വാടകയ്ക്കെടുത്ത് കണ്ടച്ചിറ സംഘം മുക്കിൽ സൂക്ഷിച്ചിരുന്ന പമ്പ് ആണ് കഴിഞ്ഞ മാസം 27ന് മോഷണം പോയത്. തുടർന്ന് കിളികൊല്ലൂർ പൊലീസ് കേസെടുത്ത് സി.സി ടി.വി ദൃശ്യങ്ങളുടെയും സാഹചര്യ തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. സമാന കുറ്റകൃത്യങ്ങളിൽ മുമ്പും പ്രതിയായിട്ടുള്ള ആളാണ് നിസാർ. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജ് വഹിക്കുന്ന കൺട്രോൾ റും ഇൻസ്പെക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജിത്ത് സജീവ്, അനിൽകുമാർ, ജയൻ കെ. സക്കറിയ, ഹരികുമാർ സി.പി.ഒ മാരായ സാജ്, രാജീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |