ഇടുക്കി: ആനക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിച്ചു. കുറ്റിപ്പാലയിൽ ജോണി, ഭാര്യ ഡെയ്സി എന്നിവരെയാണ് ആന ആക്രമിച്ചത്. ബൈക്ക് കാട്ടാന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചുവീണു.തലനാരിഴയ്ക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ദമ്പതികൾ പള്ളിയിലേക്ക് പോകുകയായിരുന്നു. ബൈക്ക് കുത്തിമറിച്ചിട്ട ശേഷം ആക്രമിക്കാനും ആന ശ്രമിച്ചിരുന്നു. ഇരുവരും ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. ദമ്പതികൾക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |