തെങ്ങണ : ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി ജെ പി മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തെങ്ങണ കവലയിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സമിതി അംഗം കെ ജി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ആർ മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, സന്ധ്യ എസ് പിള്ള, പി കെ ഗോപാലകൃഷ്ണൻ, ജോഷി മാത്യു, പി പി പ്രസന്നകുമാർ, കെ മോഹൻദാസ്, പി പി ശിവരാമൻ, അശോക് കുമാർ, സദീശ് വാര്യവീട്, വിനീഷ് വിജയനാഥ്, കെ കെ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |