പാലക്കാട്: ട്രെയിനിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയ്ക്കാണ് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ ട്രെയിൻ ഒറ്റപ്പാലത്തെത്തിയപ്പോഴാണ് ശുചിമുറിയ്ക്ക് സമീപം യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിനെ ആരെങ്കിലും ആക്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല. ആരോഗ്യനില ഗുരുതരമായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |