SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 AM IST

ഇനി ലിവർ പൂളിനെ മുകേഷ് അംബാനി ഭരിക്കും, ഇംഗ്ളീഷ് വമ്പൻ ടീമിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ

mukesh-ambani

ലണ്ടൻ: ലോകസമ്പന്നരിൽ എട്ടാമനും ഇന്ത്യൻ ധനികരിൽ ഒന്നാമനുമായ മുകേഷ് അംബാനി ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ളബായ ലിവർപൂളിനെ സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആറ് തവണ യു ഇ എഫ് എ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളായ ടീമിനെ സ്വന്തമാക്കാൻ ചില അമേരിക്കൻ കമ്പനികളും ഗൾഫ് കമ്പനികളും രംഗത്തുള്ളതായാണ് വിവരം.

ക്ളബിന്റെ ഉടമസ്ഥാവകാശം നേടുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മുകേഷ് അംബാനി ആരാഞ്ഞുവെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂളിന്റെ ഉടമസ്ഥരായ ഫെൻ‌വേ സ്‌പോർട്‌സ് ഗ്രൂപ്പ് (എഫ്‌ എസ്‌ ജി) ക്ലബ്ബിനെ വിൽപ്പനയ്‌ക്ക് വച്ചതായി ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. യു എസ് ആസ്ഥാനമായ കമ്പനി ഏകദേശം നാല് ബില്യൺ പൗണ്ടിനാണ് (38,118 കോടിയോളം രൂപ) ടീമിനെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

അമേരിക്കൻ കമ്പനി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ചിരിക്കുന്ന തുക വളരെ കുറവായതിനാൽ ഇംഗ്ളീഷ് ടീം അംബാനിയുടെ സ്വന്തമാകുന്നതിന് സാദ്ധ്യത കൂടുതലെന്നാണ് വിവരം. നിലവിൽ ഐ പി എൽ ടീമായ മുംബയ് ഇന്ത്യൻസും അംബാനിയുടെ ഉടമസ്ഥതയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ENGLISH, FOOTBALL, TEAM, LIVERPOOL, MUKESH AMBANI, BUYS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.